
കൊച്ചി : കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാരുടെ പ്രതിവാര അവലോകന യോഗം വിലയിരുത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ ), കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) , നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം.) എന്നിവയുടെ സംയുക്തയോഗത്തിലാണ് വിഷയം ചർച്ചചെയ്തത്.ഒമിക്രോൺ അതിവേഗം പടർന്നു പിടിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും രോഗം പകരുന്നു. കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതാണ്. ഡോ. രാജീവ് ജയദേവൻ, ഡോ.മരിയ വർഗീസ്, എന്നിവർ പങ്കെടുത്തു.