കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിൽ 9 ജീവനക്കാർക്കും 3 മെമ്പർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തോഫീസ് പ്രവർത്തനം ഇന്നുമുതൽ 15 ദിവസത്തേക്ക് നിർത്തിവക്കാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. പഞ്ചായത്തിനെ ക്ളസ്റ്ററാക്കിമാറ്റി പരിശോധന നടത്തും.