കൊച്ചി: ഹൈക്കോടതിയിൽ 25 സർക്കാർ അഭിഭാഷകർക്കും അമ്പതിലധികം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിംഗ് മുഖേനയാണ് കേസുകൾ പരിഗണിക്കുന്നത്. സർക്കാർ അഭിഭാഷകരോട് കോടതിയിൽ എത്തേണ്ടതില്ലെന്നും വീടുകളിലിരുന്ന് സിറ്റിംഗിൽ ഹാജരാകാനുമാണ് എ.ജി ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്.