കൊച്ചി: എറണാകുളം കടവന്ത്രയിൽ ആക്രി തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി നടരാജനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും തമിഴ്‌നാട് കരൂർ കപ്രപ്പെട്ടി സ്വദേശിയുമായ തങ്കരശ് (46) പിടിയിലായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ചോറ്റാനിക്കരയിൽ നിന്നാണ് പിടികൂടിയത്. ഇരുവരും പതിവായി ഒന്നിച്ചാണ് മദ്യപിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മദ്യപിച്ച ലക്കുകെട്ട് പരസ്പരം വഴക്കിട്ടു. ഇതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണം. ഞാറയാഴ്ച വൈകിട്ട് ആറരയോടെയാണ് കക്ഷത്തിന് താഴെയായി ആഴത്തിൽ മുറിവേറ്റ് അബോധാവസ്ഥയിൽ നടരാജനെ കണ്ടെത്ത്. പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ദൃക്‌സാക്ഷികളില്ലാതിരുന്ന സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തങ്കരാജ് നടന്നു പോകുന്നതിന്റെ സി.സിടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, കടവരാന്തകളിലും മറ്റും കഴിയുന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരികയായിരുന്നു.