കൂത്താട്ടുകുളം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മംഗലത്തുതാഴം ബ്രാഞ്ച് നിർമ്മിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഏരിയ സെക്രട്ടറി പി.ബി. രതീഷ് നിർവഹിച്ചു. എം.ആർ. സുരേന്ദ്രനാഥ് പതാക ഉയർത്തി. സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, അരുൺ അശോകൻ, അനിൽ കരുണാകരൻ, വി.കെ. മനോജ്, സുനിൽ കൃഷ്ണൻകുട്ടി, ജയിൻ.സി എന്നിവർ സംസാരിച്ചു.