മരട്: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ എ.ഐ.വൈ.എഫ് മരട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി. ടി.കെ. ജയേഷ്, എ.എസ്. വിനീഷ്, സുജിത്ത് പഴയകോവിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. മരട് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ സൗജന്യ അണുനശീകരണ പ്രവർത്തനങ്ങൾ ആവശ്യവുമുള്ളവർ 89215 53166, 98951 57597 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പറഞ്ഞു.