കളമശേരി: ബുധനാഴ്ച രാത്രി ഒമ്പതോടെ എച്ച്.എം.ടി. സീപോർട്ട് എയർപോർട്ട് റോഡിൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ടാങ്കർലോറി നാട്ടുകാർ പിൻതുടർന്ന് കുസാറ്റ് സിഗ്നലിനടുത്ത് വച്ച് പിടികൂടി പൊലീസിന് കൈമാറി. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ ഗോഷിൻ കോശി (50), അശ്വിൻ (13), അർപ്പിത (10) എന്നിവരെ ആദ്യം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് പത്തടി പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ റാംചരണിനെയും ലോറിയും കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.