 
ആലുവ: എടയപ്പുറത്ത് ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റിലേക്ക് സമീപ വാസികളായ മുപ്പതോളം വീട്ടമ്മമാർ പ്രതിഷേധവുമായെത്തി. ദുർഗന്ധത്താൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് സ്ത്രീകൾ പറഞ്ഞു. കമ്പനിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ സ്ത്രീകളോട് തട്ടിക്കയറി. സ്ഥലത്തെത്തിയ ഉടമ ചർച്ചക്കൊടുവിൽ കമ്പനിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി സമരക്കാർ അറിയിച്ചു. ജനകീയ സമരസമിതി വനിതാവിഭാഗം വൈസ് പ്രസിഡന്റ് സെഫിയ ജബ്ബാർ, റംലാ സിദ്ധിക്ക്, ഷാഹിത അബ്ദുൾഅസീസ്, ഷീബ സജീവൻ, ഇന്ദിര അജിതൻ എന്നിവർ നേതൃത്വം നൽകി.