 
ആലുവ: പുക്കാട്ടുപടി ബൈപ്പാസ് കവലയിൽ രാത്രിയുടെ മറവിൽ പൊതുറോഡിലെ തണൽമരം വെട്ടിനീക്കിയ നടപടിക്കെതിരെ ഓട്ടോറിക്ഷ തൊഴിലാളികൾ വെയിലത്തുനിന്ന് പ്രതിഷേധിച്ചു. ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഓട്ടോസ്റ്റാൻഡ് മാറ്റണമെന്ന നിർദ്ദേശം നടപ്പിലാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് മരം മുറിച്ചതെന്നാണ് പരാതി. തണൽമരം മുറിച്ചുനീക്കിയ ഭാഗത്ത് ഓട്ടോറിക്ഷ ഡ്രൈവർമാർ മരവും നട്ടു.