 
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ പഞ്ചായത്തിനെ മലേറിയമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എൽസി പൗലോസ് അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. എ.എ. ജയൻ മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സുഗുണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. നവാസ്, മെമ്പർമാരായ സുബിമോൾ, ഷാനിഫാ ബാബു, അജിത ഉണ്ണിക്കൃഷ്ണൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനീഷ് തുടങ്ങിയവർ സംസാരിച്ചു.