കൊച്ചി: കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽമേള കാക്കനാട് രാജഗിരി എൻജിനീയറിംഗ് കേളേജിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 69 കമ്പനികൾ മേളയിൽ പങ്കാളികളായി. ഹൈബി ഈഡൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമ്മിഷണർ എ. ഷിബു, മിഷൻ സംസ്ഥാന പ്രോഗ്രാം മനേജർ ഡോ. സി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. മിഷന്റെ നേതൃത്വത്തിലുള്ള വിർച്വൽ തൊഴിൽമേള ഇന്ന് ആരംഭിച്ച് 27 അവസാനിക്കും. http://knowledgemission.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.