paipraschool
പായിപ്ര ഗവ യു പി സ്കൂളിൽ ആരംഭിച്ച പുസ്തകച്ചുമർ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പ്രൈമറി ക്ലാസുകളിലെ കുട്ടികളിൽ വായനയുടെ വസന്തമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചുമരുകൾ ഒരുക്കി പായിപ്ര ഗവ. യു.പി സ്കൂൾ. ആദ്യഘട്ടമായി മുഴുവൻ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുള്ള പുസ്തകച്ചുമരുകളിൽനിന്ന് ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാൻ അവസരം ഒരുക്കും. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പുസ്തകച്ചുമർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ വായനാസന്ദേശം നൽകി. പഞ്ചായത്ത് അംഗം പി .എച്ച് .സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി പുസ്തകച്ചുമർ പ്രഖ്യാപനം നടത്തി. അദ്ധ്യാപകരായ കെ.എം. നൗഫൽ, അനീസ കെ.എം, പി.ടി.എ അംഗങ്ങളായ നൗഷാദ് പി.ഇ, ഷംസുദ്ദീൻ കെ.എ, ഷമീന ഷഫീഖ് എന്നിവർ സംസാരിച്ചു.