കിഴക്കമ്പലം: പൊയ്യക്കുന്നം എസ്.സി വനിതാ വ്യവസായകേന്ദ്രത്തിൽ കുട്ടികളുടെ ഉടുപ്പുകൾ തുന്നുന്നതിന് പരിശീലനം തുടങ്ങി. വർഷങ്ങൾക്കുമുമ്പ് കെട്ടിടനിർമാണം പൂർത്തീകരിച്ചെങ്കിലും വ്യവസായകേന്ദ്രം പ്രവർത്തിച്ചിരുന്നില്ല. തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി എസ്.സി സംരംഭകർക്ക് വ്യവസായയൂണി​റ്റ് ആരംഭിക്കാൻ അനുമതി നൽകിയത്. 33 തയ്യൽ മെഷീനുകളാണുള്ളത്. പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് കുട്ടികളുടെ ഉടുപ്പ് നിർമാണം തുടങ്ങും. എഴുപത്തഞ്ചോളം വനിതകൾക്ക് തൊഴിൽ ലഭിക്കും. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എ. ബിനു അദ്ധ്യക്ഷനായി.