covid
മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ ടീം

മൂവാറ്റുപുഴ: മാറാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകി. ഡോ.അമർലാൽ, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്ജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യക്കോസ്, ജിഷ ജിജോ, മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനിൽ, ഡോ. അബിത രാമചന്ദ്രൻ, ഗിരിജ എം.പി, സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, സ്കൂൾ കൗൺസിലർ ഹണി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.