കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂളിൽ ഷട്ടിൽകോർട്ട് മുൻ ഇന്ത്യൻ വനിതാ ഫുട്‌ബാൾതാരം സി.വി. സീന ഉദ്ഘാടനം ചെയ്തു. ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. സ്‌പോർട്‌സ് കിറ്റ് ജെ.സി.ഐ പള്ളിക്കര പ്രസിഡന്റ് കെ.എച്ച്. ഇബ്രഹിം കൈമാറി. കെ.വി. അബ്ദുൽ ലത്തീഫ്, ഹെഡ്മാസ്റ്റർ കെ.കെ. ഭാസ്‌കരൻ, ജെ.സി.ഐ ഭാരവാഹികളായ ലിജു സാജു, സണ്ണി വർഗീസ്, ജിൻസി ലിജു തുടങ്ങിയവർ സംസാരിച്ചു.