മൂവാറ്റുപുഴ: നിർമ്മാണം പൂർത്തിയാക്കിയ പായിപ്ര ഗ്രാമപഞ്ചായത്ത്‌ 17-ാം വാർഡിലെ കൊള്ളിക്കാട്ടുച്ചാൽ കിലുക്കം റോഡ് പഞ്ചായത്ത്‌ അംഗം മുഹമ്മദ്‌ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടന യോഗത്തിൽ വി.എം. ബഷീർ, ബഷീർ മൂലയിൽ, സജി പായിക്കാട്ട്, മുഹമ്മദ്‌ പുള്ളിച്ചാലിൽ, നാസർ ആക്കോത്, അലി അറ്റാമ്പുറം, സിദ്ധിഖ് പറച്ചാലിൽ, ഹാഷിം, നാസർ കാഞ്ഞിരക്കാട്കുടി, മുഹമ്മദ്‌ തേനലിൽ, അബു, മുഹമ്മദ്‌ അച്ചേരി വയലിൽ, അമീർ അറ്റാമ്പുറം, അസീസ് ഓലപ്പുര, നാസർ കാഞ്ഞിരക്കാട്ട് കുടി,ഹംസ, ഫൈസൽ, സുധീർ, രമേശൻ, മുഹമ്മദ്‌ മൗലവി എന്നിവർ പങ്കെടുത്തു.