ആലുവ: നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യചെയ്ത വിഷയത്തിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആലുവ സി.ഐയായിരുന്ന സി.എൽ. സുധീറിനെ പ്രതിചേർക്കാതിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ ആരോപിച്ചു. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥന്റെയും ഭർത്തൃവീട്ടുകാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. സി.ഐയെ പ്രതി ചേർത്തില്ലെങ്കിൽ എസ്.ഡി.പി.ഐ നിയമ പോരാട്ടത്തിനും ജനകീയ പ്രക്ഷോഭത്തിനും നേതൃത്വം നൽകുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ്, സെക്രട്ടറി കെ.എ. മുഹമ്മദ് ഷമീർ, ജില്ല കമ്മിറ്റി അംഗം നിഷ, മണ്ഡലം പ്രസിഡന്റ് എൻ.കെ. നൗഷാദ് എന്നിവർ പറഞ്ഞു.