ആലുവ: ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അപമാനിച്ചതിൽ മനംനൊന്ത് മോഫിയ പർവീൺ ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റപത്രത്തിൽനിന്ന് എസ്.എച്ച്.ഒയെ ബോധപൂർവം ഒഴിവാക്കിയെന്ന അൻവർ സാദത്ത് എം.എൽ.എയുടെ പരാതി തുടർനടപടികൾക്കായി ഡി.ജി.പിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആത്മഹത്യാ പ്രേരണാകുറ്റത്തിന് 306ാം വകുപ്പു ചുമത്തി പ്രതിചേർക്കേണ്ട സി.ഐയെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിനെതിരെ ആലുവയിൽ പ്രതിഷേധം വ്യാപകമാണ്. മോഫിയയുടെ രക്ഷിതാക്കൾ സുധീറിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.