block
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് തിരുവൈരാണിക്കുളം കേരളവർമ്മ സംസ്കൃത യു.പി. സ്ക്കൂളിനുനൽകുന്ന സഹായം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.. ടി.എ. ഷബീർഅലി ഉദ്ഘാടനം ചെയ്യുന്നു

കാലടി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് തിരുവൈരാണിക്കുളം കേരളവർമ്മ സംസ്കൃത യു.പി സ്കൂളിന് നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ എന്നിവ നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എ. ഷബീർഅലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം ഷിജിത സന്തോഷ്, സ്കൂൾ മാനേജർ പി.യു. രാധാകൃഷ്ണൻ, പ്രധാന അദ്ധ്യാപിക ബിന്ദു, മാനേജ്മെന്റ് പ്രതിനിധികളായ കെ.എ. പ്രസൂൺകുമാർ, കെ.ജി. വേണുഗോപാൽ, എൻ. ഷാജൻ, എ.പി. സാജു തുടങ്ങിയവർ സംബന്ധിച്ചു.