
അങ്കമാലി: നടപ്പാതയിൽ വാഹനങ്ങൾ കയ്യേറിയതോടെ കാൽ നടയാത്രക്കാർക്ക് ദുരിതമേറുന്നു. ഏറ്റവും തിരക്കേറിയ ദേശീയപാതയിലെ നടപ്പാതയിലൂടെ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ബസലിക്ക ജംഗ്ഷൻ മുതൽ കെ.എസ് ആർ.ടി.സി സ്റ്റാന്റുവരെ നിരനിരയായി വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്തിതിരിക്കുന്നരിത്. ടൗണിൽ പൊലിസ് സ്റ്റേഷൻ പരിസരത്താണ് അപകടമാം വിധം അനധികൃത പാർക്കിംഗ് .
പൊലീസ് സ്റ്റേഷനും, പോസ്റ്റ് ഓഫീസ്, ടെലഫോൺ ഓഫീസും ഒരു നിരയിൽ നില്ക്കുന്ന ഭാഗത്ത് വാഹനങ്ങൾ പാർക്കുചെയ്യുന്നത് അപകട കാരണമാകുന്നു. അനധികൃത പാർക്കിംഗ് ഒഴിവാക്കി അപകടരഹിതമായ കാൽ നടയാത്രികർക്ക് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.