cpm

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഗാനരചന, ലേഖനം, കവിത, ചെറുകഥ, ലഘുനാടക രചന, ചിത്രരചന, ഷോർട്ഫിലിം വിഭാഗങ്ങളിലാണ് മത്സരം.

മാനവികത, ശാസ്ത്രബോധം, കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക്, ജനപക്ഷ വികസനം, നവകേരളം എന്നീ ആശയങ്ങൾ പ്രതിഫലിക്കുന്നതാകണം സൃഷ്ടികൾ. 18 വയസിൽ താഴെ, മുകളിൽ എന്നീ വിഭാഗങ്ങൾ ഉണ്ടായിരിക്കും. ചിത്രരചന 18 വയസിൽ താഴെയുള്ളവർക്കാണ്. ഓരോ വിഭാഗത്തിലും മൂന്ന് സമ്മാനങ്ങൾ വീതമുണ്ട്. രചനകൾ എ4 വലുപ്പത്തിൽ ഡി.ടി.പി എടുത്ത് പി.ഡി.എഫ് ഫോർമാറ്റിലാക്കി ഇ-മെയിൽ ചെയ്യണം.

ചിത്രരചനയ്ക്ക് ഡിജിറ്റൽ ഒഴികെ ഏത് മാദ്ധ്യമവും ഉപയോഗിക്കാം. എ3 വലുപ്പമാണ് വേണ്ടത്. പ്രാഥമികമായി ഫോട്ടോ ഇമേജുകളാണ് നൽകേണ്ടത്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ ഒറിജിനൽ ആവശ്യപ്പെടുന്നമുറയ്ക്ക് നൽകണം.

മത്സരനിബന്ധനകൾ

 ലഘുനാടകം 45 മിനിറ്റ് അവതരണ സമയത്തിൽ ഒതുങ്ങുന്നതാകണം.

 ചെറുകഥ പരമാവധി 5 പേജ്.

 കവിത പരമാവധി 40 വരികൾ.

 ലേഖനം പരമാവധി 5 പേജ്.

 ഗാനം പരമാവധി 20 വരികൾ

 ഷോർട്ഫിലിം 5 മിനിറ്റിൽ കുറവായിരിക്കണം.

സൃഷ്ടികൾ ഇ-മെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിലൂടെയാണ് നൽകേണ്ടത്. പേര്, വിലാസം, ഫോൺനമ്പർ, ജനന തീയതി എന്നിവ ഇ-മെയിലിൽ പ്രത്യേകമായി രേഖപ്പെടുത്തണം. എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 10. അയക്കേണ്ട ഇ-മെയിൽ: cpimstatecnfrns22contest@gmail.com, ഫോൺ: 9349415484