
കൊച്ചി: എസ്.എസ്.കെയുടെ നേതൃത്വത്തിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിവന്ന അദ്ധ്യാപക പരിശീലന പരിപാടി കെ.പി.എസ്.ടി.എയുടെ എതിർപ്പിനെ തുടർന്ന് നിറുത്തിവച്ചു. തിങ്ങിനിറഞ്ഞ ക്ളാസ് മുറികളിൽ പരിശീലന പരിപാടി നടത്തുന്നതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ എക്‌സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത്, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ്, അസോസിയേറ്റ് സെക്രട്ടറി കെ.എ. റിബിൻ, ജില്ലാ സെക്രട്ടറി കെ.സി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.എസ്.കെ ജില്ലാ കോ-ഓർഡിനേറ്റർ ഉഷ മാനാട്ടിനെ ഉപരോധിച്ചു. തുടർന്നാണ് പരിശീലനപരിപാടി ഉപേക്ഷിച്ചത്.