 
കൊച്ചി: എസ്.എൻ.ഡി.പി യോഗം വെട്ടിക്കാട്ടുമുക്ക് ശാഖയിലെ 44-ാം ഗുരുദേവപ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചുനടന്ന മഹാ പ്രസാദമൂട്ടും അനുമോദന സമ്മേളനവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് സന്തോഷ് കലായിൽ അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളേജിൽ 25 തവണ സന്നദ്ധ രക്തദാനം നിർവഹിച്ച് മാതൃകയായ സുനിൽ കടൂശേരിയെ കുമാരനാശാൻ (പുരുഷ) സ്വയംസഹായ സംഘത്തിനുവേണ്ടി യൂണിയൻ സെക്രട്ടറി പ്രശസ്തിഫലകവും പൊന്നാടയും നൽകി ആദരിച്ചു. സിനോഷ് മോഹനൻ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സന്തോഷ് കരിപ്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് രമ്യ സന്തോഷ് സ്വാഗതം പറഞ്ഞു.
വനിതാസംഘം സെക്രട്ടറി സുപ്രഭ രാജൻ, വൈസ് പ്രസിഡന്റ് ഷീബ സന്തോഷ്, കെ.പി. ഷാജി, അനിൽകുമാർ, ഓമന പൂതകുഴി, ഉഷാ പ്രദീപ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.