കാലടി: പാറപ്പുറം കാഞ്ഞൂർ പഞ്ചായത്ത് എട്ടാംവാർഡിൽ തിരുവലംചുഴി (എ.പി.ജെ നഗർ) കമ്മ്യൂണിറ്റി ഹാളിന്റെ കിഴക്കുവശത്തെ ഇരുമ്പുവാതിൽ തകർത്ത് സീലിംഗ് ഫാനുകൾ, 30 കസേര, 2 ലക്ഷം രൂപ വിലമതിക്കുന്ന സ്പോർട്ട്സ് - ഫിറ്റ്നസ് ഉപകരണങ്ങൾ എന്നിവ മോഷ്ടിച്ചു. മോഷണം സംബന്ധിച്ച് വാർഡ് മെമ്പർ ടി.എൻ. ഷൺമുഖൻ കാലടി പൊലീസിനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. കഴിഞ്ഞ 16നാണ്‌ മോഷണം ശ്രദ്ധയിൽപ്പെട്ടത്.