
പനങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം ജന്മ വാർഷികത്തിൽ കുമ്പളം മണ്ഡലം എഴുപത്തിയഞ്ചാം ബൂത്തിന്റെ കെ.പി.സി.സി ഫണ്ടിലേക്കുള്ള സ്നേഹ സമ്മാനം 137 രൂപ ചലഞ്ച് കുമ്പളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സണ്ണി തണ്ണിക്കോട്ട് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി പൗവത്തിൽ, മണ്ഡലം സെക്രട്ടറിമാരായ എൻ.എം. ബഷീർ, ജാൻസൻ ജോസ്, ലിബീഷ്, എം.ജെ. വർഗീസ്, രാജു തിരുനിലത്ത്, ഐ.സി. ആനന്ദൻ, ഗിരിജപ്പൻ ചിറ്റേഴത്ത്, അനിരുദ്ധൻ താഴത്തുതറ, നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.