കോലഞ്ചേരി: കുന്നത്തുനാട്ടിൽ അഞ്ചിടത്ത് ഇലക്ട്രിക് വാഹന ചാർജിംഗ് സ്​റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ടൂവീലർ, ത്രീവീലർ വാഹനങ്ങൾക്ക് പ്രയോജനം ലഭിക്കും. മാറമ്പിള്ളി, മണ്ണൂർ, പട്ടിമ​റ്റം, പുതുപ്പനം, കരിമുകൾ എന്നിവിടങ്ങളിലാകും പ്രവർത്തനം.