പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ കന്നുകുട്ടി പരിപാലനത്തിനായി അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കാലിത്തീറ്റ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, വാർഡ് അംഗം പി.എസ്. നിത, ഡോ. ജെസി, ഉദ്യോഗസ്ഥരായ അനിൽകുമാർ, മനോജ്, മാണി എന്നിവർ പ്രസംഗിച്ചു.