പെരുമ്പാവൂർ : ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിത വിതരണോദ്ഘാടനം ബാങ്ക് ഭരണസമിതി അംഗം കെ.ഡി. ഷാജി സഹകാരികളായ സാജു മണേലി, നൂർ സലാം എന്നിവർക്ക് നൽകി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി മോഹനൻ അദ്ധ്യക്ഷനായി. കഴിഞ്ഞ 9വർഷം തുടർച്ചയായി 25% ലാഭവിഹിതം ബാങ്ക് നൽകിവരുന്നു. ഭരണസമിതി അംഗം ടി.പി ഷിബു, അസി. സെക്രട്ടറി മീന പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.