പെരുമ്പാവൂർ: ശിവസേന പെരുമ്പാവൂർ മണ്ഡലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമല എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് മാസ്‌കുകൾ വിതരണംചെയ്തു. മണ്ഡലം സെക്രട്ടറി കെ.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഭിലാഷ്, എം.പി.ടി.എ ചെയർപേഴ്സൺ സൽമ ഹമീദ്, ഹെഡ്മാസ്റ്റർ എൽദോപോൾ എന്നിവർ പങ്കെടുത്തു.