pic
ബാബു

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള കട കുത്തിത്തുറന്ന് ലോട്ടറികൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. പാലാ പന്ത്രണ്ടാംമൈൽ ഭാഗത്ത് ഉറുമ്പിൽവീട്ടിൽ ബാബുവിനെയാണ് (അനാഥൻ ബാബു 56) പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ നവംബറിലാണ് സംഭവം. 2200 ലോട്ടറി ടിക്കറ്റുകളാണ് രാത്രി കട കുത്തിത്തുറന്ന് ഇയാൾ മോഷ്ടിച്ചത്. കൂടുതൽ പേർ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ്ബ് ഇൻസ്പെക്ടർമാരായ ഇ.പി. ജോയി, മാഹിൻ സലിം, മാർട്ടിൻ ജോസഫ്, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ നിജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.