കിഴക്കമ്പലം: മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹോക്കിപരിശീലനം തുടങ്ങി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജോർജ് കെ. എബ്രഹാം, പ്രിൻസിപ്പൽ പി.വി. ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു, റെജി വർഗീസ്, കായികാദ്ധ്യാപകൻ ഇംതിയാസ് ഷാജി, ജില്ലാ ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജൂബി ജോർജ്, കെ. അംബുജൻ തുടങ്ങിയവർ സംസാരിച്ചു. ഹോക്കി സ്റ്റിക്കും ഉപകരണങ്ങളും ജില്ലാ ഹോക്കി അസോസിയേഷൻ നൽകി.