കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായി മട്ടാഞ്ചേരി മൈത്രി സോഷ്യൽ ഗ്രൂപ്പിന്റെയും ഹരിത അമൃത സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സൂര്യനമസ്കാര യോഗ നടത്തി. മട്ടാഞ്ചേരി വൈ.എൻ.പി ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ ദീപക്ക് പൂജാര, യോഗശിരോമണി സ്മിത പിള്ള, ശിവാനി, ഷിജോ സേവ്യർ, ബാബുരാജ് പൈ, റോബിൻ പള്ളുരുത്തി, സാന കുമാർ, മനീഷ് മോമായ, അജിത്ത്, ദേവാനന്ദ കമ്മത്ത്, ജോളി പൂജാര എന്നിവർ പങ്കെടുത്തു.