മൂവാറ്റുപുഴ: കേരളം വിദ്യാഭ്യാസ രംഗത്ത് ലോകത്തിന് മാതൃകയായതായി വ്യവസായ മന്ത്രി മന്ത്രി പി.രാജീവ് പറഞ്ഞു. കുറവുകൾ പരിഹരിച്ച് വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി സർക്കാരിന് മുന്നേറാൻ കഴിഞ്ഞതിന്റെ ഭാഗമായാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പൊതുവിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. കായനാട് ഗവ. എൽ പി സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സ്കൂളിൽ ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാഥ് വിഷ്ണു സ്കൂളിന്റെ താക്കോൽ കൈമാറി. സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ഓൺലൈനിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും പ്രീ പ്രൈമറി സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും കുട്ടികളുടെ പാർക്ക് ഉദ്ഘാടനം മുൻ എം.എൽ.എ എൽദോ എബ്രാഹാമും നിർവ്വഹിച്ചു. ലൈബ്രറിക്കുള്ള പുസ്തകങ്ങൾ മുൻ അദ്ധ്യാപകൻ കെ. കെ. ഭാസ്ക്കരൻ കൈമാറി. സ്കൂൾമന്ദിര നിർമ്മാണകാലത്ത് സ്കൂൾ പ്രവർത്തിക്കാൻ കെട്ടിടം സൗജന്യമായി നൽകിയ കായനാട് സെന്റ് ജോർജ്ജ് യാക്കോബായ പള്ളി ഭാരവാഹികളെ ആദരിച്ചു.
ഹെഡ്മിസ്ട്രസ് എൻ.എം. ഐഷ റിപ്പോർട്ട് അവതരിപ്പിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഡോ. ജോസ് അഗസ്റ്റ്യൻ, ജില്ലാ പഞ്ചാായത്ത് അംഗം ഷാന്റി അബ്രഹാം, ഡി.പി.ഐ ജീവൻബാബു, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസമിതി അദ്ധ്യക്ഷ രമ രാമകൃഷ്ണൻ, മാറാടിപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, പി.പി. ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, ബിനി ഷൈമോൻ,സരള രാമൻ നായർ, അജി സാജു, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരൻ, സിജി ഷാമോൻ, ജയ്സ് ജോൺ, ഡി.ഡി.ഇ ഹണി അലക്സാണ്ടർ, ഡി.ഇ.ഒ ആർ. വിജയ, എ.ഇ.ഒ ഇൻചാർജ് ഡി. ഉല്ലാസ്, ബി.പി.സി ആനി ജോർജ്ജ്, പഞ്ചായത്ത് സെക്രട്ടറി കെ. അനിമോൾ എന്നിവർ സംസാരിച്ചു.
.