photo
കുഴുപ്പിള്ളി അരങ്ങിൽ റോഡ് നിർമ്മാണം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിലെ അരങ്ങിൽ റോഡ് നിർമ്മാണം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 44 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 220 മീറ്റർ നീളത്തിൽ കരിങ്കൽ കെട്ടി 200 മീറ്റർ നീളത്തിലും 3.30 മീറ്റർ വീതിയിലുമാകും നിർമ്മാണം. 10 സെന്റിമീറ്റർ ഫില്ലിംഗ് നടത്തി റോഡ് ഉയർത്തി ഇന്റർലോക്കിംഗ് കട്ട വിരിക്കും. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് നിർവ്വഹണചുമതല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഇ. കെ. ജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ഡി. ഉണ്ണി, വാർഡ് വികസനസമിതി അദ്ധ്യക്ഷ രജിത സജീവ് എന്നിവർ പ്രസംഗിച്ചു. അസി.എൻജിനിയർ സുബിൻ ജോർജ് പദ്ധതി വിശദീകരിച്ചു.