തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര ഏഴുമുറി പരതേവളപ്പിൽ മഹാഭദ്രകാളി അമ്മൻകോവിലിൽ അമ്മൻകൊട മഹോത്സവം 24, 25, 26 തീയതികളിൽ ആഘോഷിക്കും. 24ന് രാവിലെ എട്ടിന് കരകം നിറ, വൈകിട്ട് ഏഴിന് അഗ്നികരകം, രാത്രി ഒമ്പതിന് കുടി അഴൈപ്പ്. 25ന് രാത്രി എട്ടിന് സത്യകരകം,12ന് ഗുരുതിമാവിളക്ക്, പൊങ്കൽ. 26ന് രാവിലെ ഒമ്പതിന് മഞ്ഞൾനീരാട്ട്, 11ന് കണ്ണൻകുളങ്ങര ക്ഷേത്രക്കുളത്തിൽ കരകം ചൊരിയൽ തുടങ്ങിയവയാണ് പരിപാടികൾ.