തൃപ്പൂണിത്തുറ: തെക്കൻ പറവൂർ വിശുദ്ധ യോഹന്നാൻ മാംദാന കത്തോലിക്ക പള്ളിയിൽ വിശുദ്ധന്മാരായ സെബസ്ത്യാനോസിന്റെയും അന്തോണീസിന്റെയും തിരുന്നാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 5.30ന് പാട്ടുകുർബ്ബാനയെ തുടർന്ന് ഫൊറോന വികാരി ഫാ.തോമസ് പെരുമായൻ കൊടി ഉയർത്തും. നാളെ വൈകിട്ട് 5ന് രൂപം വെഞ്ചരിപ്പ്. തുടർന്ന് പാട്ടുകുർബ്ബാന, ഞായറാഴ്ച രാവിലെ ഏഴിന് കുർബ്ബാന, പത്തിന് പാട്ടുകുർബ്ബാന എന്നിവയാണ് പരിപാടികൾ.