തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ ആഭിമുഖ്യത്തിൽ വാർഡുതല മാസ് ക്ലീനിംഗ് കാമ്പയിന്റെ ഭാഗമായി തിരുവാങ്കുളം കവലയുടെ ശുചീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രോഹിണി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, കെ.വി സാജു, റോയ് തിരുവാങ്കുളം, പി.സി വർഗീസ്, സി.കെ ഷിബു, എൽസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഭാരവാഹികൾ, എഡ്രാക്ക് ഭാരവാഹികൾ, തിരുവാങ്കുളം ഗ്രാമീണ വായനശാല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, പാർട്ടി പ്രവർത്തകർ, യൂത്ത് ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.