photo
കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്പള്ളിപ്പുറം നോർത്ത് മണ്ഡലം പറവൂർ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ നടത്തിയ സമരം

വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ പള്ളിപ്പുറം മുനമ്പം ഭാഗത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ സമരം മുൻ ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ബാബു, കെ.എഫ്. വിൽസൻ, ജാസ്‌മോൻ മരിയാലയം, പോൾസൺ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അസി. എൻജിനിയറുമായി ചർച്ച നടത്തി. പ്രശ്നംപരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.