photo
ഞാറക്കൽ സെന്റ് മേരീസ് പള്ളിയിൽ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ജോസഫ് കരുമത്തി കൊടിയേറ്റുന്നു

വൈപ്പിൻ: ഞാറക്കൽ സെന്റ് മേരീസ് പള്ളിയിൽ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ജോസഫ് കരുമത്തി കൊടിയേറി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ഡേവിസ് മാടവന കാർമ്മികത്വം വഹിച്ചു. ഇന്ന് വൈകീട്ട് 4ന് ആരാധന, ജപമാല, 5ന് പാട്ടുകുർബ്ബാന, ഫാ. ഡൊമിനിക്ക് മുണ്ടാട്ട് കാർമ്മികത്വം വഹിക്കും.നാളെ രാവിലെ 7.15ന് കുർബാന തുടർന്ന് അമ്പ് പ്രദക്ഷിണം. 4.30ന് കുർബ്ബാന. റവ. ഡോ. മാർട്ടിൻ ശങ്കുരിക്കൽ പ്രസംഗിക്കും. ഞായർ രാവിലെ 7.30ന് കുർബാന തുടർന്ന് അമ്പ് പ്രദക്ഷിണം . വൈകിട്ട് 4ന് പാട്ടുകുർബ്ബാന. കാർമ്മികൻ: ഫാ. മാത്യൂസ് പയ്യപ്പിള്ളി . പ്രസംഗം: ഡോ. മാർട്ടിൻ കല്ലുങ്കൽ, പ്രദക്ഷിണം. രാത്രി 8.30ന് തിരുസ്വരൂപം എടുത്തുവെക്കൽ.