k-rail

കൊച്ചി: റെയിൽവേ വികസനത്തിന് സംസ്ഥാനം റെയിൽവേയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാരാണ് നൽകിയതെന്നും ഇതനുസരിച്ചാണ് കെ-റെയിൽ എന്ന സംയുക്ത പദ്ധതിക്ക് രൂപം നൽകിയതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സംസ്ഥാന സർക്കാരിന് 51 ശതമാനവും റെയിൽവേയ്ക്ക് 49 ശതമാനവും പങ്കാളിത്തമുള്ള കമ്പനിയാണിതെന്നും റവന്യൂ അഡി.ചീഫ് സെക്രട്ടറി എ. ജയതിലക് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സത്യവാങ്മൂലത്തിൽ നിന്ന്

 പദ്ധതിക്കുവേണ്ടി നിക്ഷേപപൂർവ നടപടികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു

 സാദ്ധ്യതാ പഠനത്തിനായി സിസ്ട്ര എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി

 ഇവരുടെ റിപ്പോർട്ടിന് 2019 ൽ അംഗീകാരം നൽകി

 2019 ഡിസംബർ 17ന് റെയിൽവേ മന്ത്രാലയം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി

 സിസ്ട്ര തയ്യാറാക്കിയ ഡി.പി.ആർ 2020 ജൂൺ 11 ന് സംസ്ഥാന സർക്കാർ അംഗീകരിച്ചു

 63,941 കോടി രൂപ ചെലവിട്ട് അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം

 ധനശേഖരണത്തിന് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി കരാർ ഉണ്ടാക്കാൻ കേന്ദ്രാനുമതി ലഭിച്ചു

 ജനുവരി 15 നാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്

 റെയിൽവേ ബോർഡിന്റെ അന്തിമാനുമതി ലഭിച്ചശേഷമേ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ഇറക്കൂ

 പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കുന്നത് ചെലവു കുറയ്ക്കാൻ സഹായിക്കും