കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എക്സ്റേ യൂണിറ്റ് ആരംഭിക്കും. പദ്ധതിക്കായി നഗരസഭ കൗൺസിൽ 15 ലക്ഷം രൂപ അനുവദിച്ചതായും മാർച്ച് 30 ന് മുമ്പ് പണികൾ പൂർത്തീകരിക്കുമെന്നും നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.നഗരസഭ നിയമിച്ച ഡോക്ടറുടെ സേവനം കൂടിയുള്ളതിനാൽ ഒ.പി വിഭാഗം വൈകിട്ട് ആറ് മണി വരെ പ്രവർത്തിക്കുന്നുണ്ട്. എഴ് ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കുന്നുണ്ട്. നവീകരണം പൂർത്തിയായി ലാബ് പ്രവർത്തനവും കാര്യക്ഷമമാണ്. അസ്ഥിരോഗ വിഭാഗം ഡോക്ടറുടെ സേവനത്തിനായി ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.