അങ്കമാലി: എൽ.ഐ.സി ഏജന്റസ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) എറണാകുളം ജില്ല സമ്മേളനം നടന്നു. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് വി.കെ പ്രകാശൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എ. തോമസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി സെക്രട്ടറി സി.കെ. ലതീഷ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. സലിംകമാർ, കെ.വി. ടോമി, പി.എൻ. ജോഷി, പി.സി. സതീഷ്കുമർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.കെ. പ്രകാശൻ (പ്രസിഡന്റ്), പി.എ. തോമസ് (സെക്രട്ടറി), പി.വി. ജോയി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.