അങ്കമാലി: മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി ,ഹയർ സെക്കൻഡറി , വൊക്കെഷണൽ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾക്കായി എസ്.സി.ഇ.ആർ.ടി പുറത്തിറക്കിയ ചോദ്യമാനദണ്ഡങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു. മുൻകാലങ്ങളിൽ ഫോക്കസ് ഏരിയയിൽ നിന്ന് കൂടുതൽ മാർക്കിന് ചോദ്യങ്ങൾ ചോദിക്കുമായിരുന്നതിനാൽ അത് ഭംഗിയായി പഠിക്കുന്ന കുട്ടികൾ മികച്ച ഗ്രേഡ് നേടിയിരുന്നു. ക്ലാസുകൾ കൃത്യമായി നടക്കാത്ത കൊവിഡ് കാലത്ത് മുഴുവൻ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഇക്കുറി പരീക്ഷകളിൽ ഉൾപ്പെടുത്തുകയാണ്. പരീക്ഷ ചോദ്യ രീതി കഴിഞ്ഞ വർഷത്തേപ്പോലെ തന്നെ തുടരണമെന്ന് മലയാളം ഐക്യവേദി ആവശ്യപ്പെട്ടു.

കുട്ടികളുടെ പക്ഷത്തുനിന്നുകൊണ്ടുള്ള തീരുമാനം അടിയന്തരമായി ഉണ്ടാകണമെന്നും മലയാള ഐക്യവേദി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ് മൂക്കന്നൂർ സെക്രട്ടറി വി.വി.രമേശൻ എന്നിവർ ആവശ്യപ്പെട്ടു .