
കളമശേരി: കേരള ഫോട്ടോഗ്രഫേഴ്‌സ് ആൻഡ് വിഡിയോഗ്രഫേഴ്സ് യൂണിയൻ കളമശേരി ഏരിയ സമ്മേളനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കങ്ങരപ്പടിയിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ബെന്നി തുതിയൂർ അദ്ധ്യക്ഷത വഹിച്ചു. ബെന്നി തുതിയൂരിന്റെ ഫോട്ടോഗ്രഫി പ്രദർശനം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അസീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനിൽ പരിയാരത്ത്, സി.ആർ. അജിത്, കബനി വിനോദ്, ജില്ലാ സെക്രട്ടറി ലിജു. എം. അച്ചുതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബെന്നി തുതിയൂർ (പ്രസിഡന്റ്), പി.ജെ. അനിൽകുമാർ (സെക്രട്ടറി), എൻ.സി. സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.