പിറവം: പിറവം ടൗണിൽ 34 വർഷമായി പ്രവർത്തിക്കുന്ന ജില്ലയിലെ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള (പ്രതിമാസം 30 ലക്ഷം രൂപ) മാവേലി സ്റ്റോർ നിർത്തലാക്കുന്നതിനെതിരെ പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റത്തിന്റെ നേതൃത്വത്തിൽ പിറവം സപ്ലൈക്കോ- മാവേലി സ്റ്റോറിലെത്തി പ്രതിഷേധം അറിയിച്ചു. നഗരസഭ മുൻ ചെയർമാൻ സാബു.കെ.ജേക്കബ് മുഖ്യമന്ത്രിക്കും മന്ത്രി ജി.അർ. അനിൽ, സപ്ലൈക്കോ എം.ഡി ഡോ. സജിത്ത് ബാബു എന്നിവർക്ക് പരാതി നൽകുകയും പകർപ്പ് ഷോപ്പ് മാനേജർ രാജേഷിന് കൈമാറുകയും ചെയ്തു. മാവേലി സ്റ്റോർ ഇവിടെ നിന്നും മാറ്റിയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഷാജു ഇലഞ്ഞിമറ്റം പറഞ്ഞു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തമ്പി പുതുവാക്കുന്നേൽ, കുരിയൻ പുളിക്കൽ, വർഗീസ് നാരേക്കാട്ട്, പൗലോസ് എം.ടി, ജോമോൻ വർഗീസ്, കൗൺസിലർമാരായ രമാ വിജയൻ, മോളി ബെന്നി എന്നിവർ പങ്കെടുത്തു.