
തൃപ്പൂണിത്തുറ: 2018 നവംബർ അഞ്ചിന് നിർമ്മാണോദ്ഘാടനം നടത്തിയ അന്ധകാരത്തോട് നവീകരണം കരാർ കാലാവധി കഴിഞ്ഞിട്ടും വർഷങ്ങളായി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കരാറുകാരനുമേൽ നടപടി സ്വീകരിക്കണമെന്നും കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ട്രുറ ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം പാതിവഴിയിൽ സ്തംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും നിർമ്മാണ സ്തംഭനത്തിന് പിന്നിലുണ്ട്. ഈ കരാറുകാരനു തന്നെ മാർക്കറ്റ് റോഡിൽ അന്ധകാരത്തോടിന് മുകളിലെ പാലം പണിയാൻ കരാർ കൊടുത്തിരിക്കുകയാണ്. അന്ധകാരത്തോടിന്റെ നവീകരണം പാതിവഴിയിൽ നിറുത്തിവച്ചിരിക്കുന്ന കരാറുകാരനെ തന്നെ പുതിയ കരാറും ഏൽപിച്ച സാഹചര്യം അന്വേഷിക്കണമെന്നും ട്രുറ ആവശ്യപ്പെട്ടു.