v-d-satheesan

കൊച്ചി: സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ നടത്താൻ വേണ്ടിയാണ് കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരം സർക്കാർ വളച്ചൊടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആർക്ക് കൊവിഡ് ബാധിച്ചാലും പാർട്ടി സമ്മേളനങ്ങൾ തുടരുമെന്ന വാശിയിലാണ് സി.പി.എം. ജില്ലാ സമ്മേളനങ്ങൾക്കുവേണ്ടി തൃശൂർ, കാസർകോട് ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയില്ല. വ്യാഴാഴ്ച ടി.പി.ആർ നിരക്ക് കാസർകോട് 36, തൃശൂർ 34 എന്നിങ്ങനെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ആൾക്കൂട്ടവും അനുവദിക്കാൻ പാടില്ലാത്ത രണ്ടു ജില്ലകളെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയത് സി.പി.എമ്മിനെ സഹായിക്കാനാണ്. തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിക്കും എം.എൽ.എയ്ക്കും നൂറുകണക്കിന് നേതാക്കൾക്കും രോഗംബാധിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾ ക്വാറന്റൈനിൽ പോകാതെ വിവിധ ജില്ലകളിൽ രോഗവാഹകരായി പ്രവർത്തിക്കുകയാണ്.

മൂന്നാംതരംഗത്തിൽ മരുന്ന് ഉൾപ്പെടെ ഒരു സംവിധാനങ്ങളും സർക്കാർ ആശുപത്രികളിലില്ല. ആരോഗ്യവകുപ്പ് പൂർണ്ണമായും നിശ്ചലമായി. ആരോഗ്യസെക്രട്ടറിയും എൻ.ആർ.എച്ച്.എം ഡയറക്ടറും വിദഗ്ദ്ധസമിതി ചെയർമാനും എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് കൊവിഡ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. കാസർകോട് കളക്ടർ പൊതുപരിപാടികൾ നിരോധിച്ചിറക്കിയ ഉത്തരവ് സി.പി.എം പിൻവലിപ്പിച്ചു. മരണത്തിന്റെ വ്യാപാരികൾ സി.പി.എം നേതാക്കളും മന്ത്രിമാരുമാണ്. സി.പി.എം സമ്മേളനം മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ? ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് ഇവർ കാണിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി ചിലർ ചേർന്ന് എല്ലാം റാഞ്ചിയെടുത്തു. സർക്കാർ പുറത്തുവിടുന്നതിന്റെ നാലുംഅഞ്ചും ഇരട്ടിയാണ് ഓരോ ജില്ലകളിലെയും രോഗികളുടെ എണ്ണം.

സിൽവർലൈനുമായി ബന്ധപ്പെട്ട സമരങ്ങളെ അടിച്ചമർത്താമെന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. സി.പി.എം ഗുണ്ടകളാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്. മന്ത്രിയുടെ ഗൺമാനും സി.പി.എം നേതാക്കളുടെ ഡ്രൈവർമാരും ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചത്.

 സി.​പി.​എ​മ്മി​ന്റെ ധാ​ർ​ഷ്‌ട്യത്തി​നേ​റ്റ പ്ര​ഹ​രം:സ​തീ​ശൻ

​സി.​പി.​എം​ ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​നെ​തി​രാ​യ​ ​ഹ​ർ​ജി​യി​ലെ ഹൈ​ക്കോ​ട​തി​ ​വി​ധി​ ​പാ​ർ​ട്ടി​യു​ടെ​ ​ധാ​ർ​ഷ്ട്യ​ത്തി​നേ​റ്റ​ ​ക​ന​ത്ത​ ​പ്ര​ഹ​ര​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ്ര​സ്താ​വി​ച്ചു. സാ​മാ​ന്യ​ ​യു​ക്തി​യു​ള്ള​ ​ആ​ർ​ക്കും​ ​ബോ​ദ്ധ്യ​പ്പെ​ടു​ന്ന​ ​കാ​ര്യ​മാ​ണ് ​കോ​ട​തി​ ​പ​റ​ഞ്ഞ​ത്.​ ​നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും​ ​ത​ങ്ങ​ൾ​ക്ക് ​ബാ​ധ​ക​മ​ല്ലെ​ന്ന​ ​നി​ല​യി​ലാ​ണ് ​സി.​പി.​എ​മ്മി​ന്റെ​ ​പോ​ക്ക്.​ ​മു​ന്നൂ​റും​ ​അ​ഞ്ഞൂ​റും​ ​പേ​രെ​ ​സം​ഘ​ടി​പ്പി​ച്ച് ​സ​മ്മേ​ള​നം​ ​ന​ട​ത്താ​നു​ള്ള​ ​തീ​രു​മാ​നം​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ലം​ഘി​ക്കു​ന്ന​ ​സി.​പി.​എം​ ​സ്വ​ന്തം​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രെ​ക്കൂ​ടി​ ​കൊ​ല​യ്ക്ക് ​കൊ​ടു​ക്കു​ക​യാ​ണ്.​ ​കോ​ട​തി​ ​വി​ധി​ ​അ​നു​സ​രി​ച്ചു​ള്ള​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ണം.​ ​ഉ​ത്ത​ര​വ് ​തൃ​ശൂ​രി​നും​ ​ബാ​ധ​ക​മാ​ണ്.​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ന​ട​ന്നി​ല്ലെ​ങ്കി​ൽ​ ​ആ​കാ​ശം​ ​ഇ​ടി​ഞ്ഞു​ ​വീ​ഴി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.