mahila-congress

ആലങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 137-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി അംഗങ്ങർ കെ.പി.സി.സി പ്രവർത്തന ഫണ്ടിലേക്ക് 137 രൂപ വീതം നൽകി. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോഫിയ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാലൂർ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. സുബൈർഖാൻ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിസി മാളിയേക്കൽ, പഞ്ചായത്തംഗം ശാമിലി കൃഷ്ണൻ, ട്രീസ പൈലി, ബുഷ്റ അബ്ദുൾഖാദർ, കെ.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.