ആലങ്ങാട്: കൊവിഡ് വ്യാപനത്തെതുടർന്ന് ആലങ്ങാട് പഞ്ചായത്ത് ഓഫീസ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 4 ഉദ്യോഗസ്ഥർ രോഗ ബാധ സ്ഥിരീകരിച്ചതിനേ തുടർന്ന് ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്. ജില്ല മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നിവരുടെ ഉത്തരവനുസരിച്ച് 27 വരെ ഫ്രണ്ട് ഓഫീസ് പ്രവർത്തനം നിർത്തിവച്ചു. ജനങ്ങൾ ഓൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് പി.എം. മനാഫ് അറിയിച്ചു.