gadgil

കൊച്ചി: കേരളത്തെ ദോഷകരമായി ബാധിക്കുന്ന സിൽവർലൈൻ പദ്ധതിയും ദക്ഷിണ-മദ്ധ്യകേരളത്തിലെ ജനങ്ങൾക്ക് ഭീഷണിയായ മുല്ലപ്പെരിയാർ ദുരന്തവും തടയാൻ ഒരേയൊരു മാർഗം മരവിപ്പിച്ചിരിക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുകയാണെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് കേന്ദ്രകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

അഴിമതി മാത്രമാണ് മുഖ്യമന്ത്രിയുടെയും സിൽവർലൈനിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും ഏകലക്ഷ്യമെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയോടി വിശ്വനാഥൻ, കെ.കെ. വാമലോചനൻ, പി. രവീന്ദ്രൻ നായർ, ടി പി. ബാബു, രാജീവ് മാഞ്ഞൂരാൻ തുടങ്ങിയവർ സംസാരിച്ചു.